മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു

ജമ്മു: മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് നടപടി. മണ്ണിടിച്ചിലിനു ശേഷം ബുധനാഴ്ച മുതല്‍ തീര്‍ത്ഥാടകര്‍ ഭഗവതി നഗര്‍ യാത്രി നിവാസ് ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ച് പേര്‍ മരിച്ചിരുന്നു. അമര്‍നാഥിലേക്കുള്ള പാതയില്‍ റയില്‍പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയ്ക്കാണ് സംഭവമുണ്ടായത്.

Top