അതിര്‍ത്തി കടന്നുള്ള ഭീകരവാദം വര്‍ധിക്കുന്നു സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഇന്ത്യ

saarc-summit

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുമായി മോദി നടത്തിയ ചര്‍ച്ചകള്‍ക്കിടയിലാണ് സാര്‍ക് ഉച്ചകോടി സംബന്ധിച്ച വിഷയം ഉയര്‍ന്ന് വന്നത്.

കാഠ്മണ്ഡുവില്‍ 2014ല്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. എന്നാല്‍, അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പാകിസ്താന്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ സാര്‍ക്കുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

Top