ആരാധകര്‍ക്ക് അത്ഭുതമായി ദുല്‍ക്കറിന്റെ വാഹനപ്രേമം

മ്മൂട്ടിയുടെ വാഹന പ്രേമം ആരാധകര്‍ക്ക് എന്നും കൗതുകമാണ്. എന്നാല്‍ ഇപ്പോള്‍ ദുല്‍ക്കര്‍ സല്‍മാന്റെ വാഹന പ്രേമവും ആരാധകരില്‍ അത്ഭുതം സൃഷ്ടിക്കുന്നു. പുതുപുത്തന്‍ കാറുകളോട് മാത്രമല്ല വിന്റേജ് കാറുകളോടും ദുല്‍ക്കറിനു പ്രിയമേറെയാണ്.

വിന്റേജ് മിനി കൂപ്പറിനും വോള്‍വോയ്ക്കും ബെന്‍സ് ഡബ്ല്യു 123 ശേഷം ബിഎംഡബ്ല്യു ഇ30 കണ്‍വേര്‍ട്ടബിളുമായി എത്തിയിരിക്കുകയാണ് ദുല്‍ക്കര്‍.

വാഹനം സ്വന്തമാണോയെന്നറിയില്ലെങ്കിലും കാര്‍ ഓടിച്ചു കൊണ്ടു പോകുന്ന ചിത്രം ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ബൈക്കില്‍ പോകുന്ന ചെറുപ്പക്കാരുടെ ഇക്കാ… നിങ്ങളെങ്ങോട്ടാ… എന്ന ചോദ്യത്തിന് ഒന്നു കുമരകം വരെ എന്നായിരുന്നു ദുല്‍ക്കറിന്റെ മറുപടി. ദുല്‍ക്കറിന്റെ കുമരകം യാത്ര ഇരു കയ്യും നീട്ടിയാണ് സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിച്ചത്.

1982 മുതല്‍ 1994 വരെ ബിഎംഡബ്ല്യൂ പുറത്തിറക്കിയ 3 സീരിസാണ് ഇ30 എന്ന പേരില്‍ അറിയപ്പെടുന്നത്. കൂപ്പെ, കണ്‍വേര്‍ട്ടബിള്‍, സെഡാന്‍, ടൂറിങ്ങ് എന്നീ വകഭേദങ്ങളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഇ30 വിപണിയിലെത്തിയിരുന്നു.

Top