മലയാളത്തിലെ യുവതാരങ്ങളെ വച്ച് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്സ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഇപ്പോള്‍ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വേളയില്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
എന്നും ഓര്‍ത്തുവെക്കുന്ന ചിത്രമായിരിക്കും ബാംഗ്ലൂര്‍ ഡെയ്സ് എന്നാണ് ദുല്‍ഖര്‍ തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ചിത്രത്തിലെ അജു എന്ന കഥാപാത്രം എന്നും തനിക്ക് സ്പെഷ്യല്‍ ആയിരിക്കും എന്നും ദുല്‍ഖര്‍ കുറിച്ചു.
‘ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്പ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി തോന്നുന്നു. ആ സിനിമയെ സ്നേഹിച്ച എല്ലാവര്‍ക്കും നന്ദി’ എന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു