ചെറിയ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്മാന് തിരിച്ചെത്തുന്നു. കുഞ്ഞിക്കയുടെ പുതിയ ചിത്രം ‘ ഒരു യമണ്ടന്‍ പ്രേമകഥ’ യുടെ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും എഴുതിയ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്.
ചിത്രം ഏപ്രില്‍ 18ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തില്‍ ഒരു ചിത്രവുമില്ലാതെ ദുല്‍ഖറിന്റെ 2018 കടന്നുപോകുമ്പോള്‍ 2019 ല്‍ റിലീസാവുന്ന ചിത്രങ്ങളില്‍ ഒന്നാണ് യമണ്ടന്‍ പ്രേമ കഥ.
ചിത്രത്തില്‍ ഒരു ലോക്കല്‍ പെയ്ന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.കോമഡിക്ക് പ്രാധാന്യം നല്കുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്. പി സുകുമാര്‍ ക്യാമറ ചലിപ്പിക്കുന്നു.