മലയാളത്തിന്റെ സ്വന്തം കുഞ്ഞിയ്ക്ക ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കുകയാണ്. കര്‍വാ ആയിരുന്നു ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ. ദുല്‍ഖറിന്റെ അണിയറയില്‍ ഒരുങ്ങുന്ന അടുത്ത ഹിന്ദി സിനിമയാണ് ‘സോയ ഫാക്ടര്‍’. ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായിട്ടാണ് ദുല്‍ഖര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ദി സോയ ഫാക്ടര്‍’ എന്ന അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ദുല്‍ഖറിന്റെ നായികയായി എത്തുന്നത് സോനം കപൂറാണ്. 1983 ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ച സമയത്ത് ജനിച്ച പെണ്‍കുട്ടിയാണ് സോയ സിങ്. ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതെന്നാണ് വിശ്വാസം. 2010 ലെ ലോകകപ്പിലും സോയ ഫാക്ടര്‍ പരീക്ഷിക്കാന്‍ ടീം ശ്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.
സിനിമക്കു വേണ്ടി ദുല്‍ഖറും സോനവും പരിശീലനത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന് ഒപ്പം അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണ്, ദുല്‍ഖര്‍ വളരെയധികം കഴിവുള്ള നടനാണെന്നുമാണ് സോനം പറയുന്നത്.