അറുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് ദുല്‍ഖര്‍ എഴുതുന്ന വികാരനിര്‍ഭരമായ ആശംസാക്കുറിപ്പ്.
ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ആളാണ് വാപ്പച്ചിയെന്നും ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹമെന്നും ദുല്‍ഖര്‍ കുറിയ്ക്കുന്നു.
പ്രിയപ്പെട്ട വാപ്പച്ചി, നിങ്ങളിലാണ് നമ്മുടെ കുടുംബം ആരംഭിക്കുന്നത്. ഞങ്ങളിലേക്കെല്ലാം തണല്‍ വിരിക്കുന്ന വൃക്ഷം.
എന്നിരുന്നാലും ഒരു നവജാതശിശുവായി അങ്ങയെ സങ്കല്‍പിക്കാന്‍ എനിക്ക് കഴിയും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വല്യുമ്മച്ചിക്കും വല്യപ്പിച്ചിക്കും പിറന്ന മകന്‍. ജീവിതത്തില്‍ അസാധാരണ കാര്യങ്ങള്‍ ചെയ്യാനാണ് നിങ്ങള്‍ പിറന്നുവീണത്.
പില്‍ക്കാലത്ത് സ്വപ്‌നങ്ങളെല്ലാം നിങ്ങള്‍ യാഥാര്‍ഥ്യമാക്കി. ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും സ്വന്തം കുടുംബത്തെ നിങ്ങള്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി.
ഇന്ന് നിങ്ങള്‍ ഒരു ഇതിഹാസമാണ്. ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് നിങ്ങള്‍.
ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബവും ഞങ്ങളുടേതാണ്. ഒരു വര്‍ഷം കൂടി ചെറുപ്പമാകുന്ന വേളയില്‍ അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും.