യുവനടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’ വിഷു റിലീസായി ഒരുങ്ങുന്നു. ചിത്രം ഏപ്രില്‍ 5നൊ 12നൊ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ജൂലൈ 7നായിരുന്നു ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ എത്തുന്ന മലയാള ചിത്രമാണ് ‘ഒരു യമണ്ടന്‍ കഥ’.
വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.
കേരളത്തിലുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സാധാരണക്കാരനായ മലയാളിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഉസ്താദ് ഹോട്ടലിലെ ഫൈസിയും ചാര്‍ലിയില്‍ നിന്നുമൊക്കെ തീര്‍ത്തും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നും തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് പറഞ്ഞിരുന്നു.