‘മാര’യുടെ ട്രെയിലറിന് ദുൽഖറിന്റെ വോയ്സ് ഓവർ; നന്ദിയറിയിച്ച് മാധവൻ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം ചാർലിയുടെ തമിഴ് റീമേക്ക് ആയ ‘മാര’യുടെ ട്രെയിലറിന് വോയ്സ് ഓവർ നൽകി ദുൽഖർ സൽമാൻ. ട്രെയിലറിൽ കവിത ആലപിച്ചു കൊണ്ടാണ് ദുൽഖർ ശബ്ദം നൽകിയിരിക്കുന്നത്. ദുൽഖർ ആലപിച്ച ഹൃദ്യമായ കവിതയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് ഉടൻ തന്നെ ചിത്രത്തിലെ നായകൻ മാധവനും രംഗത്ത് വന്നു. “മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി, ഈ ഉപകാരം എന്നെങ്കിലും തിരിച്ചു നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നന്ദി ദുൽഖർ.” വീഡിയോ സന്ദേശത്തിൽ മാധവൻ പറയുന്നു.

‘മാര’യിൽ ചാർളിയായി ആർ. മാധവൻ എത്തുമ്പോൾ ടെസ്സയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. അലക്‌സാണ്ടർ ബാബു, ശിവദ നായർ, മൗലി, പത്മാവതി റാവ്, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 8-ന് ആമസോൺ പ്രൈം വഴിയാണ് മാരയുടെ റിലീസ്. പ്രമോദ് ഫിലിംസിന്റെ ബാനറിൽ പ്രതീക് ചക്രവർത്തി, ശ്രുതി നല്ലപ്പ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ദിലിപ്കുമാർ ആണ് സംവിധാനം ചെയ്യുന്നത്.

Top