മലയാള സിനിമാ ചരിത്രത്തില്‍ പ്രി ബുക്കിങ് ബിസിനസ് കണക്കുകളില്‍ ഏറ്റവും തുക കരസ്ഥമാക്കിയ കിങ് ഓഫ് കൊത്ത. 3 കോടിയലധികം തുകയാണ് റിലീസാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. നേരത്തെ കെജിഎഫ് 2 നേടിയ 2.93 കോടിയായിരുന്നു കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രി സെയില്‍ ബിസിനസ്.
കേരളത്തില്‍ മാത്രം അഞ്ഞൂറില്‍പരം സ്‌ക്രീനില്‍ എത്തുന്ന ചിത്രം അന്‍പതിലേറെ രാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളില്‍ റിലീസാകും. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ഓണ്‍ലൈനിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ഐശ്വര്യാ ലക്ഷ്മിയാണ് നായിക.ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം : രാജശേഖര്‍, തിരക്കഥ: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ്:എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പിആര്‍ഓ: പ്രതീഷ് ശേഖര്‍.