ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ചിത്രീകരണം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷ സംഗീതം നല്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്.
ദുല്‍ഖറിനൊപ്പം സലീം കുമാര്‍, ധര്മജന് ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സുജിത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍.
കട്ടപ്പനയിലെ ഋത്വിക് റോഷന്, പുലി മുരുകന് എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ജോണ്‍ കുട്ടിയാകും ഒരു യമണ്ടന്‍ പ്രേമകഥയുടെയും ചിത്രസംയോജകന്‍. ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.