മലയാളത്തിന്റെ യുവതാരം ദുല്‍ക്കര്‍ സല്മാന് ഒരു വാഹന പ്രേമിയാണു മാത്രവുമല്ല സൂപ്പര്‍ബൈക്കുകളും, സൂപ്പര്കാറുകളുമടക്കം നിരവധി വാഹനങ്ങള്‍ ഗ്യാരേജിലുമുണ്ട്.
എന്നാല്‍ ദുല്‍ക്കര്‍ സല്മാന് തന്റെ എസ്എല്‍എസ് എഎംജിയില്‍ പോകുന്ന വിഡിയോയാണിപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ താരം.
രാത്രി കൊച്ചിയിലെ വീട്ടില്‍ നിന്നും വാഹനം പുറത്തിറക്കുന്നതും റോഡിലൂടെ പോകുന്നതും ഒരു ആരാധകനാണ് മൊബൈലില്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റുചെയ്തത്.
കുറച്ചു നാളുകള്‍ക്ക് മുമ്പാണ് താരം തന്റെ സിഎച്ച് റജിസ്ട്രേഷന് എസ്എല്‍എസ് എഎംജി കൊച്ചിയിലെത്തിച്ചത്.
ഒരു വര്‍ഷം മുമ്പാണ് മെഴ്സിഡസ് ബെന്‍സിന്റെ സ്പോര്‍ട്സ് കാര്‍ എസ്എല്‍എസ് എഎംജി ദുല്‍ക്കര്‍ സ്വന്തമാക്കിയത്. 2010 മുതല്‍ 2015 വരെ മെഴ്സിഡസ് ബെന്‍സ് പുറത്തിറക്കിയ സ്പോര്‍ട്സ് കാറാണ് എസ്എല്‍എസ് എഎംജി.
ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും ധാരാളം ആരാധകരാണ് എസ്എല്‍എസിനുള്ളത്. ഏകദേശം 2.5 കോടി രൂപയാണ് കാറിന്റെ വില.
നേരത്തെ മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല ദുല്‍ക്കര്‍ സ്വന്തമാക്കിയിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുല്‍ക്കര്‍ പറഞ്ഞത്.
കൂടാതെ ദുല്‍ക്കര്‍ സല്മാന് ബിഎംഡബ്ല്യു ആര് 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു. ബൈക്കില്‍ ബാംഗ്ലൂരില്‍ നിന്ന് ബന്ദിപ്പൂര്‍, മുതുമല, കൂനൂര്‍ വഴിയൊരു യാത്രയും നടത്തിയിരുന്നു.