ഉപ്പുമാവിനുള്ളില്‍ വിദേശ കറന്‍സി ; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉപ്പുമാവിനുള്ളില്‍ വച്ച് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍.

1.29 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ആണ് ഇവര്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാന്ത് വിജയ് യേതം, ഹര്‍ഷ രംഗലാനി രാജു എന്നിവരെ അറസ്റ്റ് ചെയ്തു.

പുണെ വിമാനത്താവളത്തില്‍ ആണ് സംഭവം. യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എമിഗ്രേഷന്‍ ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് കറന്‍സി കടത്ത് പിടികൂടാന്‍ വഴിതെളിച്ചത്.

ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചുവിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

പൂണെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ വിട്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top