പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. സഹോദരങ്ങളായ യുവാക്കളാണ് പൊലീസ് പിടിയിലായത്. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയില്‍ മനേഷ് (39), സഹോദരന്‍ പാലക്കൂല്‍ തറയില്‍ മനോജന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് വയോധികനെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതികളുടെ ശല്യം അസഹ്യമായപ്പോഴാണ് ഇയാള്‍ ജാഗ്രതാ സമിതിയുടെ സഹായത്തോടെ പേരാമ്പ്ര പോലീസിനെ സമീപിച്ചത്. കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരന്‍.
സംഭവത്തില്‍ നടപടിയെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.