dupicate pokemon go apps found in indian

സ്മാര്‍ട്‌ഫോണ്‍ അധിഷ്ഠിത റിയാലിറ്റി ഗെയിം പോക്കിമോന്‍ ഗോ വന്‍ ജനപ്രീതി നേടിയതിനു പിന്നാലെ ഇന്ത്യയിലെ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട വ്യാജ പോക്കിമോന്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പ്.

വ്യക്തിയുടെ ഫോണുകളെ ഗുരുതര പ്രശ്‌നത്തിലാക്കുന്ന ഇവ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. പോക്കിമോന്‍ ഗോ ഗെയിം ഇന്ത്യയില്‍ ഇറങ്ങിയിട്ടില്ല.

എന്നാല്‍, യഥാര്‍ഥ പോക്കിമോന്‍ ഗോ ആണെന്ന വ്യാജേനയാണ് ഇവ വെബ്‌സൈറ്റുകളില്‍ പമ്മി നടക്കുന്നതെന്നു സൈബര്‍ സുരക്ഷാവിദഗ്ധര്‍ പറയുന്നു.

കംപ്യൂട്ടര്‍ പോക്കിമോന്‍ ഗോ അള്‍ട്ടിമേറ്റ്, ഗൈഡ് ആന്‍ഡ് ചീറ്റ്‌സ് ഫോര്‍ പോക്കിമോന്‍ ഗോ, ഇന്‍സ്റ്റാള്‍ പോക്കിമോന്‍ ഗോ എന്നീ മൂന്നു വ്യാജ ആപ്പുകളാണു നിലവില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിആആര്‍ടി-ഐഎന്‍) കണ്ടെത്തിയിട്ടുള്ളത്.

ഇവ ഡൗണ്‍ലോഡ് ചെയ്താല്‍ വ്യക്തിയുടെ ഫോണ്‍ ലോക്ക് ചെയ്യാന്‍ ആപ്പിനു കഴിയും. കഷ്ടപ്പെട്ടു ഫോണ്‍ ലോക്ക് നീക്കിയാലും ആപ്പ് ഫോണില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. അനാവശ്യ പരസ്യങ്ങളും സൈഡ് ആപ്പുകളും സ്ഥാപിക്കുകയും ഫോണിലെ വിവരങ്ങളും ചോര്‍ത്തുകയും ചെയ്യും.

ഇത്തരത്തില്‍ പ്രശ്‌നത്തിലായ ഫോണ്‍ ഏതെങ്കിലും കമ്പനി കംപ്യൂട്ടര്‍ സംവിധാനവുമായി ബന്ധിച്ചാല്‍, ആ കംപ്യൂട്ടര്‍ ശൃംഖലയും അപകടത്തിലാകുമെന്നു സിആആര്‍ടി-ഐഎന്‍ മുന്നറിയിപ്പു നല്‍കുന്നു. വിശ്വാസ്യതയില്ലാത്ത കേന്ദ്രങ്ങളില്‍നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, ബാനറുകളിലും പോപപ്പുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക, പരിചയമില്ലാത്ത വൈ ഫൈ ഉപയോഗം ഒഴിവാക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാം.

Top