ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വിജയം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വിജയം. മുംബൈ ഇന്ത്യന്‍സ് കേപ് ടൗണിനെതിരെ 36 റണ്‍സിന്റെ ജയമാണ് ഡര്‍ബന്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി പറഞ്ഞ കേപ്ടൗണിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

മറുപടി പറഞ്ഞ മുംബൈയ്ക്കായി സാം കുറാന്റെ 38 റണ്‍സ് മാത്രമാണ് എടുത്ത് പറയാനുള്ളത്. കാര്യമായ ബാറ്റിംഗ് പ്രകടനങ്ങള്‍ കേപ്ടൗണിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നതോടെ മത്സരം ഡര്‍ബന് അനുകൂലമായി. ഡര്‍ബന്‍സിനായി നൂര്‍ അഹമ്മദും മാര്‍നസ് സ്റ്റോണിസും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ടോസ് ലഭിച്ച കേപ് ടൗണ്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഡര്‍ബന്‍സ് നിരയില്‍ ഓപ്പണര്‍ മാത്യു ബ്രീറ്റ്സ്‌കെ 48, മധ്യനിരയില്‍ ജെ ജെ സ്മട്‌സ് 26, വാലറ്റത്ത് വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ 38 എന്നിങ്ങനെയായിരുന്നു ബാറ്റിംഗ് പ്രകടനങ്ങള്‍.

Top