മുംബൈ: കവര്‍ച്ചയ്ക്കിടെ വയോധികയെ കൊന്ന് ചാക്കിലാക്കി ജനലിലൂടെ പുറത്തെറിഞ്ഞു. സെന്‍ട്രല്‍ മുംബൈയിലെ വദാലയിലാണ് സംഭവം. കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വദാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് ആണ് അറസ്റ്റിലായത്.
തെളിവ് നശിപ്പിക്കാനായി പ്രതി മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നും പോലീസ് പറഞ്ഞു. മുഖം പൂര്‍ണ്ണമായി കത്തിപ്പോയതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടി. മുടിയുടെ നിറവും ആഭരണങ്ങളും പ്രദേശവാസികളെ കാണിച്ചാണ് പോലീസ് ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
സുഗ്രാബി ഹുസൈന്‍ മുല്ല എന്ന 75-കാരിയാണ് കൊല്ലപ്പെട്ടത്. ആഭരണങ്ങള്‍ തട്ടിപ്പറിക്കുന്നത് തടഞ്ഞപ്പോള്‍ ഫായിസ് ഇരുമ്പുദണ്ഡുകൊണ്ട് സ്ത്രീയുടെ തലയ്ക്കടിക്കുകയായിരുന്നു. സുഗ്രാബി തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് പ്രതി മൃതദേഹം ചാക്കിലാക്കി ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നു.