കോഴിക്കോട് : ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ മിഠായി തെരുവില്‍ കുഴഞ്ഞു വീണ് വയോധികന്‍ ചേവായൂര്‍ സ്വദേശി മരിച്ചു. അശോകന്‍ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് ഗവര്‍ണര്‍ കോഴിക്കോട് എസ് എം സ്ട്രീറ്റില്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഹല്‍വ വാങ്ങാനാണ് താന്‍ എസ്എം സ്ട്രീറ്റില്‍ എത്തിയതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. യുവമോര്‍ച്ച നേതാക്കളും ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു.
”നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. എസ്എഫ്‌ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”- ഗവര്‍ണര്‍ പറഞ്ഞു.