ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി.ക്ക് ജയം. ആകെയുള്ള നാലുസീറ്റുകളില്‍ മൂന്നു സീറ്റുകളിലും മിന്നും ജയം നേടിയാണ് എ.ബി.വി.പി. യൂണിയന്‍ സ്വന്തമാക്കിയത്.
യൂണിയന്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എ.ബി.വി.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍.എസ്.യു.ഐ. സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പി.യും എന്‍.എസ്.യു.ഐയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇടതുവിദ്യാര്‍ഥി സംഘടനയായ ഐസയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ മത്സരിച്ച മൂന്നുസീറ്റുകളിലും ഐസ സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.
ഭാരവാഹികള്‍: പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തന്‍വാര്‍ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എന്‍.എസ്.യു.ഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കര്‍വാള്‍ (എബിവിപി). പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അശ്വിത് ധാഹിയ എന്‍.എസ്.യു സ്ഥാനാര്‍ഥിയെ 19,000-ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.