നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ട് ടീക്കാറാം മീണ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് സേവനത്തിനായി 150 കമ്പനി കേന്ദ്രസേനയെ സംസ്ഥാനത്ത് വേണമെന്ന ആവശ്യവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. മലബാര്‍ മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേന വേണമെന്നാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആവശ്യപ്പെട്ടത്.

കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച എത്തും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക.

ഇത്തവണ ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാരാകും ഉണ്ടാകുക. അതിനാല്‍ 15,730 അധികബൂത്തുകള്‍ വേണം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ 3 തവണ പരസ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാക്‌സിന്‍ ആദ്യം സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിന്‍ വിതരണം തുടങ്ങിയത്.

 

Top