യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ എത്തിക്കേണ്ടത് കേന്ദ്രത്തിന്റെ കടമ, ഔദാര്യമല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഷ്യന്‍ യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രതികരണം പങ്കുവെച്ചാണ് രാഹുലിന്റെ വിമര്‍ശനം.

മറ്റൊരു രാജ്യത്തേക്ക് സ്വന്തം ഉത്തരവാദിത്ത്വത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാ ദൗത്യമെന്ന് പറയാമെന്നാണ് ചില വിദ്യാര്‍ത്ഥികളുയര്‍ത്തുന്ന ചോദ്യം.

https://twitter.com/RahulGandhi/status/1499371091466194948?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499371091466194948%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRahulGandhi%2Fstatus%2F1499371091466194948%3Fref_src%3Dtwsrc5Etfw

നേരത്തെയും യുക്രൈന്‍ രക്ഷാദൗത്യ വിഷയത്തില്‍ രാഹുല്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. എത്രപേര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണമെന്നും യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ വിശദവിവരങ്ങളറിയിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മേഖലകള്‍ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി എന്ന ആശയവും രാഹുല്‍ഗാന്ധി ഉയര്‍ത്തിയിരുന്നു.

Top