ചാത്തന്നൂര്‍: കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള ഡ്യൂട്ടി സമ്പ്രദായം പരിഷ്‌കരിക്കും. കെഎസ്ആര്‍ടിസി നിയോഗിച്ച പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കുന്നത്.
അതോടൊപ്പം യൂണിറ്റുകളില്‍ യൂണിറ്റുകളില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കുകയും ചെയ്യും. യൂണിറ്റുകളില്‍ നിലവിലുണ്ടായിരുന്നവര്‍ക്ക് ഷോപ്പുകള്‍ ഡിസിപിയുടെ ഭാഗമായി മാറ്റുകയും ബസുകളുടെഅറ്റകുറ്റപ്പണികള്‍ ജില്ലാ വര്‍ക്ക്‌ഷോപ്പിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
യൂണിറ്റുകളിലെ വര്‍ക്ക് ഷോപ്പുകള്‍ നിര്‍ത്തലാക്കി ജില്ലാ വര്‍ക്ക്‌ഷോപ്പിലേയ്ക്ക് മാറ്റിയപ്പോള്‍ ബസുകളുടെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടെന്നും വര്‍ക്ക്‌ഷോപ്പുകള്‍ പഴയ രീതിയില്‍ യൂണിറ്റുകളില്‍ നിലനിര്‍ത്തണമെന്നും ഫോറം ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പല സംഘടനകളും ഈ ആവശ്യം ശക്തമായി ഉന്നയിച്ചു വരികയാണ്. ഡിസിപി വിഷയവും പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്യും. തമിഴ്‌നാട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ജീവനക്കാരുടെ പ്രതിനിധികളെ നിയോഗിച്ചിരുന്നു.
ഇവര്‍ റിപ്പോര്‍ട്ട് മാനേജ്‌മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും വര്‍ക്ക്‌ഷോപ്പുകളുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത്.