12 വര്‍ഷങ്ങളായി അവരോട് ഇഷ്ടമാണ്, വീണ്ടും കാണണം: ഇഷ്ടം തുറന്നുപറഞ്ഞ് ബ്രാവോ

bravo

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംങ്‌സ് താരം ഡൈ്വന്‍ ബ്രാവോ. ‘വര്‍ഷങ്ങളായി ഞാനവരെ ഇഷ്ടപ്പെടുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആ സ്വപ്ന സുന്ദരിയെ കാണുന്നത്. അന്ന് മുതല്‍ എനിക്ക് ദീപികയോട് ഒരു പ്രത്യേക ഇഷ്ടമാണ്. അവരെ വീണ്ടും കാണണം. പക്ഷേ ഇത്തവണ എനിക്ക് അവരോട് സംസാരിക്കണം. അത് എന്റെ ഒരു സ്വപ്നമാണ്’. ബ്രാവോ പറഞ്ഞു.

deepika-padukkone

deepika-padukkone

ഹര്‍ഭജന്‍ സിങ് നടത്തുന്ന വെബ്‌ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാതാരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്. അന്ന് 2016ലെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കു വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു ബ്രാവോ.
അന്ന് ഹോട്ടലില്‍ വെച്ച് ടെലിവിഷനില്‍ വന്ന ഒരു സോപ്പിന്റെ പരസ്യം കണ്ടു. ആദ്യ കാഴ്ച അതായിരുന്നു. പിന്നീടാണ് അത് ദീപിക പദുകോണാണെന്ന് മനസ്സിലായത്. ഞാന്‍ ഇതുവരെ അവരോട് നേരിട്ട് സംസാരിച്ചിട്ടില്ല. അവരോട് സംസാരിക്കുകയെന്നത് എന്റെ സ്വപ്നമാണെന്നും ബ്രാവോ പറഞ്ഞു.

Top