ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വ് വിജയ് സിംഗ്. രാഷ്ട്രീയത്തില്‍ അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്, കുറച്ചുകൂടി ക്ഷമ കാണിക്കാമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.
പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും പൈലറ്റിന് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഇതിലൊന്നും തൃപ്തനായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
സച്ചിന്‍ പൈലറ്റ് അടക്കമുള്ള എംഎല്‍എമാരെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ നോട്ടീസ് അയച്ചിരുന്നു. അതേസമയം താന്‍ ബി.ജെ.പിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ പറഞ്ഞു പരത്തുന്നവര്‍ തന്നെ ഗാന്ധി കുടുംബത്തിന് മുന്നില്‍ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്നും സച്ചിന്‍ പറഞ്ഞു.
ഇതുവരെ ഒരു ബി.ജെ.പി. നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരും. കോണ്‍ഗ്രസിനെതിരെ ബി.ജെ.പിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.