ചുവന്ന ഗ്രഹത്തിലേക്ക് യാത്രപോകാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥിക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

പാലക്കാട് : ചുവന്ന ഗ്രഹത്തിലേക്ക് യാത്രപോകാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥിക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ. ഇനിയുള്ള വഴികളിലും വിജയം വരിക്കാന്‍ ശ്രദ്ധ പ്രസാദിന് കഴിയട്ടെ എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രദ്ധപ്രസാദ്
ചുവന്ന ഗ്രഹത്തിലേക്ക് യാത്രപോകാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥി. ചൊവ്വയില്‍ മനുഷ്യരുടെ ഒരു കോളനി. ഭൂമിയില്‍ നിന്നും ഇരുപത്തിനാലു പേരെയാണ് ആദ്യമെത്തിക്കുക. ഇതാണ് മാര്‍സ് ഒണ്‍ പദ്ധതി.

പ്ലസ്ടു വിദ്യാര്‍ഥി ആയിരിക്കവെയാണ് ശ്രദ്ധ
”മാര്‍സ് ഒണ്‍ ”പ്രോജെക്ടിലേക്ക് അപേക്ഷ നല്‍കുന്നത്.ലക്ഷക്കണക്കിന്
അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറു പേരില്‍ ഒരാള്‍ നമ്മുടെ പാലക്കാട്ടുകാരി.
ചൊവ്വ യാത്രയ്ക്ക് ഇനിയും കടമ്പകള്‍ കടക്കാനുണ്ട് ശ്രദ്ധയ്ക്ക്.അതിനു എല്ലാ ആശംസകളും നേരുന്നു.

ഏക മകള്‍ സാഹസികമായ ചൊവ്വാ യാത്രയ്ക്ക് ശ്രമിക്കുമ്പോള്‍ എല്ലാ പ്രോത്സാഹനവും നല്‍കുന്ന രക്ഷകര്‍ത്താക്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഇനിയുള്ള വഴികളിലും വിജയം വരിക്കാന്‍ ശ്രദ്ധയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാനേതാക്കള്‍ക്കൊപ്പം ശ്രദ്ധയെ ചിറ്റൂരിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.

Top