കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അഭോയ് മുഖര്‍ജിയേയും തിരഞ്ഞെടുത്തു.
എ എന്‍ ഷംസീര്‍ വൈസ് പ്രസിഡന്റായും എം സ്വരാജിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍ .
നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടത്.
സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമായ മുഹമ്മദ് റിയാസ് നിലവില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്.
അഭോയ് മുഖര്‍ജി നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് .ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്.