കാസർകോട്: കാസർഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് കൊല്ലപ്പെട്ട ഔഫ്. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഈ പ്രദേശത്ത് ചില ദിവസങ്ങളായി മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് പൊലീസ് അന്വേഷണത്തിലാണ്.