സുരേഷ് ഗോപി കേരളത്തിന് അപമാനം; ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:നടന്‍ സുരേഷ് ഗോപിക്കെതിരെ ഡി.വൈ.എഫ്‌.ഐ സുരേഷ് ഗോപി കേരളത്തിന് അപമാനം എന്ന് ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പോസ്റ്ററില്‍ കുറിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്‌.ഐ ഇന്ന് വൈകിട്ട് നടക്കാവില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുക.എന്റെ ശരീരം എന്റെ അവകാശമാണ് അത്രിക്രമിക്കുന്നത് കുറ്റമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്യുഡി.വൈ.എഫ്‌.ഐടെ റാലി.

അതേസമയം മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ട് മണിക്കൂര്‍ നേരമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

നടക്കാവ് പോലീസ് സ്റ്റേഷന് മുന്നില്‍ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് നന്ദിയെന്ന്, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു. ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Top