മെർസലിനെ ‘മെരട്ടൻണ്ട’ ബി.ജെ.പിക്ക് മുന്നറിയിപ്പു നൽകി ഡി.വൈ.എഫ്.ഐ

വിജയ് ചിത്രം മെര്‍സലിനെതിരെ വിവാദമുയര്‍ത്തുന്ന ബിജെപിക്കും സംഘപരിവാറിനുമെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം.

തമിഴ്‌നാട്ടിലെ സേലത്താണ് നൂറു കണക്കിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ആരോഗ്യമേഖലയിലെ കൊള്ളക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മെര്‍സല്‍ സിനിമയില്‍ ജി.എസ്.ടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനവും ക്ഷേത്രത്തിനു പകരം ഹോസ്പിറ്റല്‍ ആദ്യം പണിയണമെന്ന ദളപതിയുടെ മാസ് ഡയലോഗുകളുമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നത്.

dyfi1

ബി.ജെ.പി തമിഴ്നാട് ഘടകം ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നെങ്കിലും മാറ്റാന്‍ മെര്‍സല്‍ ടീം തയ്യാറായിരുന്നില്ല.

തുടര്‍ന്ന് വിജയ് എന്ന നായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ബി.ജെ.പി അനുകൂലികള്‍ വ്യാപകമായി പ്രചരണമാണ് അഴിച്ചുവിട്ടത്. ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയത്.

Top