തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊവിഡ് കാലത്ത് മാതൃകമായ പ്രവര്‍ത്തനം ഡിവൈഎഫ്ഐ നടത്തിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഡിവൈഎഫ്ഐ പോരാട്ടം നടത്തിയെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യുവാക്കളെ അണിനിരത്തുമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ 10 കോടി ആള്കാര്ക്ക് തൊഴില്‍ കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. തന്നെയുമല്ല രാജ്യം പ്രതിസന്ധിയിലാണെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയാണെന്നും സനോജ് പറഞ്ഞു.
ഡിവൈഎഫ്ഐ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.