പാലക്കാട് : ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇ മെയില്‍ ക്യാമ്പയിന്റെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഇ മെയില്‍ സന്ദേശം സൗമ്യയുടെ മാതാവ് സുമതിക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.
ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. റജീന, നിതില്‍ കണിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22 ന് റിലീസ്‌ചെയ്ത സന്ദേശം പ്രധാനമന്ത്രിക്ക് നല്‍കും.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. നവമാധ്യമങ്ങളിലും ക്യാമ്പയിന്റെ പ്രചാരണം ശക്തമാണ്.രാജ്യവ്യാപകമായി ജനങ്ങള്‍ ക്യാമ്പയിന്‍ ഏറ്റെടുത്തുകഴിഞ്ഞതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.