കൊല്ലം; തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രികളിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. ഇതിനെതിരെ ആശുപത്രികളില്‍ കഴിയുന്ന നിരവധി രോഗികളാണ് രംഗത്തെത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിര്‍ത്താന്‍ പറയുന്നത് ശരിയല്ലെന്നും. സ്ഥിരമായി ലഭിക്കുന്ന ഈ പൊതിച്ചോറ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാണെന്നും, രോഗികള്‍ പറയുന്നു.
കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചത്. ഹൃദയസ്പര്‍ശം എന്ന പേരിലാണ് പൊതിച്ചോര്‍ വിതരണം. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതിച്ചോറുകളാണ് ഇതുവരെ വിതരണം ചെയ്തത്.