കോഴിക്കോട് : മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ഡി വൈ എഫ് ഐ. ശബരിമലയുടെ മറവില്‍ കലാപം നടത്താനുള്ള സംഘപരിവാര്‍ നീക്കങ്ങളെ ശക്തമായി നേരിടുന്ന സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ പിന്തുണയെന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. റിപ്പോര്‍ട്ടിന്‍മേലുള്ള പൊതു ചര്‍ച്ച ഇന്നും തുടരും.
കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും വര്‍ഗീയ കോമരങ്ങള്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല കേരളം. ശബരിമലയുടെ മറവില്‍ സംഘപരിവാര്‍ നടത്തുന്ന കലാപങ്ങള്‍ക്കു കൊലവിളികള്‍ക്കും നടുവില്‍ നിശബ്ദരാകാന്‍ കഴിയില്ലന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം വിലയിരുത്തി.
കേരളത്തിന്റെ പുരോഗമന സ്വഭാവവും ത്വവും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവര്‍ത്തന സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും. ചര്‍ച്ചകള്‍ക്ക് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം സ്വരാജും അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മറുപടി പറയും.