എണ്ണ കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയവരാണ് കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ പോലെ ബി.ജെ.പി സര്‍ക്കാറുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനവുമായി യുവജന സംഘടനാ നേതാവ് രംഗത്ത് വന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
‘നയം തുടങ്ങിവെച്ച
കോണ്‍ഗ്രസ്സ് ഓഫീസുകളിലേക്കുള്ള
വഴി കൂടി തടയേണ്ടേ ?’
-പി.എ മുഹമ്മദ് റിയാസ്-
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍
ക്രൂഡ് ഓയിലിന് കുറഞ്ഞ വില തുടരുമ്പോഴും,
നമ്മുടെ രാജ്യത്ത് ദിനം പ്രതി
പെട്രോള്‍ വില കൂടുകയാണ്.
നരേന്ദ്രമോഡി അധികാരത്തില്‍
വന്ന 2014 മെയ് മാസത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 106.9 ഡോളറായിരുന്നു.
അന്ന് ഇന്ത്യയിലെ പ്രധാന വാണിജ്യ നഗരമായ ബോംബേയില്‍ പെട്രോളിന് 80.1 രൂപായിരുന്നു ലിറ്ററിന്.
ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 49.2 ഡോളറാണ് വില.
അതായത് പകുതിയില്‍ താഴെ. ഇന്നേ ദിവസം ബോംബയില്‍ പോയി പെട്രോളടിച്ചാല്‍ ലിറ്ററിന് 79 രൂപയും 50 പൈസയും കൊടുക്കണം.
ക്രൂഡ് ഓയില്‍ വിലയില്‍ കുത്തനെ
ഇടിവുണ്ടായപ്പോള്‍
വില കുറക്കാതെ വാഹന ഇന്ധനത്തില്‍ മേലുള്ള എക്സൈസ് തീരുവ പലതവണ കൂട്ടി. NDA അധികാരത്തിലേറും മുന്‍പ് പെട്രോളിനും ഡീസലിനും മുകളിലുള്ള എക്സൈസ് തീരുവ ലിറ്ററിന്
യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.
ഇന്നത് 21.48 രൂപയും17.33 രൂപയുമാണ്.
മോഡി മാജിക്കില്‍ഉണ്ടായത്
226 % ഉം 486 % വര്‍ദ്ധനവ്.
ഇടയ്ക്കിടെഉണ്ടാകുന്ന വലിയ വര്‍ദ്ധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ മറികടക്കാന്‍ ദിവസേന
വിലകൂട്ടുക എന്ന തന്ത്രമാണ്
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍
എണ്ണ കമ്പനികള്‍ നടത്തുന്നത്.
പെട്രോളിന്റെ പേരില്‍ നടക്കുന്ന ഈതീവെട്ടികൊള്ളയ്ക്കെതിരെ
ശക്തമായ യുവജനപ്രക്ഷോഭം
ഉയര്‍ത്തിക്കൊണ്ടുവരാന്‍
DYFI മുന്നിട്ടിറങ്ങുകയാണ്.
അതിന്റെ ഭാഗമായി
സപ്തംബര്‍ 17നു രാജ്യവ്യാപകമായി
യൂണിറ്റ് തലത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.
മറ്റു ചില യുവജനസംഘടനകളും
വഴിതടയല്‍ പ്രതിഷേധത്തിന്റെ
പാതയിലാണെന്നറിഞ്ഞതില്‍
സന്തോഷമുണ്ട്,
പക്ഷേ പെട്രോള്‍ വില
നിയന്ത്രണാധികാരത്തില്‍ നിന്നുംസര്‍ക്കാര്‍ പിന്മാറി അത്
എണ്ണക്കമ്പനികള്‍ക്ക് തീറെഴുതി
കൊടുത്തത്
2010 ജൂണ്‍ മാസത്തില്‍ രണ്ടാം യു.പി.എ സര്‍ക്കാരാണെന്ന്
മറവിരോഗം ഇല്ലാത്തവര്‍
ഈ യുവജനസംഘടനയില്‍
ബാക്കിയുണ്ടെങ്കില്‍,
ഓര്‍മ്മിക്കുന്നത് നന്നാകും.
പ്രതിഷേധം നല്ലതു തന്നെ,
പക്ഷെ
അതില്‍ ആത്മാര്‍ത്ഥതയുടെ
കണികയുണ്ടെങ്കില്‍
ഈ ജനദ്രോഹ നടപടികള്‍ക്ക്
സികാര്യ എണ്ണക്കമ്പനികള്‍ക്ക്
വാതില്‍ തുറന്നു വയ്ക്കുകയും,
ഇന്നും ആ നയത്തെ തള്ളിപ്പറയാന്‍ തയ്യാറാവുകയും ചെയ്യാത്ത
കോണ്‍ഗ്രസ്സ് ഓഫീസുകളിലേക്കുള്ള
വഴി കൂടി തടയേണ്ടേ?
യു.പി.എ യുടെ കാലത്തുപെട്രോള്‍ വില വര്‍ദ്ധനവിനെതിരെ
വാഹനമുരുട്ടിസമരം നടത്തിയ
ബി.ജെ.പി നേതാക്കളും ,
കൂടിയ വിലയ്ക്ക് തന്നെയാണ് അവരവരുടെ
വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത്.
ഇക്കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ്സും ബി.ജെ.പി യും ഒരേ തൂവല്‍പക്ഷികളാണ്.