തിരുവന്തപുരം: ന്യൂഡല്‍ഹിയില്‍ പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുനേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധകാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പൊലീസിന് നേരെ കല്ലേറും ഉണ്ടായി. എസ്എഫ്‌ഐയുടെ നേതൃത്വത്തിലും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയുണ്ടായി. ഇവര്‍ക്കു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഉണ്ടായി.