കോഴിക്കോട്: എം.കെ രാഘവനെതിരെയുള്ള ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരന്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെ മൊഴി ഇന്ന് എടുക്കും. പതിനൊന്നിന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെയാണ് മൊഴി നല്‍കേണ്ടത്.
നേരത്തെ അന്വേഷണ സംഘം ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്.
വാര്‍ത്താ വിഭാഗം മേധാവിയുടെ ഉള്‍പ്പെടെ അഞ്ച് പേരുടെ മൊഴി എടുത്തിട്ടുണ്ട്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തെത്തുടര്‍ന്ന് അന്വേഷണം എത്രയും വേഗം തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് അന്വേഷണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.