തിരുവനന്തപുരം: പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ പ്രതിഷേധം.
കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് പിടിച്ചുമാറ്റി. പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് ഡിവൈഎഫ്ഐ നടത്തിയത്.