ഡിവൈഎഫ്ഐ സമ്മേളനം ഇന്ന് സമാപിക്കും ; പൊതുയോ​ഗം 
ബൃന്ദാ കാരാട്ട് 
ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ഡിവൈഎഫ്‌ഐ 15–ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച പത്തനംതിട്ടയില്‍ സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്സിങ് നഗറില്‍ (പത്തനംതിട്ട മുനിസിപ്പല്‍ മൈതാനം) ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

കേന്ദ്രീകരിച്ച പൊതുപ്രകടനം ഉണ്ടാകില്ല. നഗരത്തിലെ മൂന്ന്‌കേന്ദ്രങ്ങളില്‍നിന്ന് ചെറു റാലികള്‍ സമ്മേളന നഗരിയിലെത്തും. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുക്കും.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ, ഗീഷ്മ അജയഘോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Top