തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ മോശമായി സംസാരിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ. ജോസഫൈന്‍ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു. സ്ത്രീധനം എന്ന പ്രശ്‌നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. എംസി ജോസഫൈന്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും എ.എ റഹീം പറഞ്ഞു,
എസി ജോസഫൈനെതിരെ എഐവൈഎഫ് അടക്കം ഇടത് യുവജന സംഘടനകള്‍ വരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുന്നോട്ട് പോകുമ്പോഴാണ് ജോസഫൈനെ പിന്തുണച്ച് റഹീം നിലപാട് വ്യക്തമാക്കുന്നത്.