പേടിക്കണ്ട . . സഖാക്കളുടെ ധമനികളിൽ ചോരയുള്ള കാലത്തോളം ഡി.വൈ.എഫ്.ഐ നൽകും

കോഴിക്കോട്: വിപ്ലവ യുവജന സംഘടന പുതിയ വെല്ലുവിളി ഏറ്റെടുത്തു. നിപ വൈറസ് ഭീതിയിൽ കഴിയുന്നവർക്ക് രക്തം ദാനം നൽകാൻ ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

ജൂൺ 11 മുതൽ ബ്ലഡ് ബാങ്കിന് രക്തം നൽകുമെന്ന് അറിയിച്ചിരിക്കുന്നത് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ്.

റിയാസിന്റെ വാക്കുകളിലേക്ക് . .

Redsalute to comrades…

ഭീതിയകന്നു എന്ന് പറയല്ല,
ഭീതിയകറ്റാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്.

DYFI ‘കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ ജൂണ്‍ 11 തിങ്കള്‍ മുതല്‍ ബ്ലഡ് ബാങ്കിന് രക്തം നല്‍കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയിട്ട് തന്നെ.

അടിയന്തര ശസ്ത്രക്രിയകള്‍ വരെ രക്തമില്ലാത്തതിന്റെ പേരില്‍ മുടങ്ങി പോകുമ്പോള്‍, നിപയെന്ന മഹാവ്യാധിയെ പൊതു സമൂഹത്തിന്റെ കൂട്ടായ്മയില്‍ അതിജീവിച്ച കോഴിക്കോടിന്റെ യുവത്വവും കാഴ്ചക്കാരാവില്ല.

ഞങ്ങള്‍,
DYFI സഖാക്കളുടെ
ധമനികളില്‍ ചോരയുള്ള കാലത്തോളം
ഇനിയൊരാളും
രക്തം കിട്ടാതെ ബുദ്ധിമുട്ടില്ല.

Top