മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ 10 ലക്ഷം നല്‍കും

dyfi

തിരുവനന്തപുരം: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയും രംഗത്ത്. 10 ലക്ഷം രൂപയാണ് ഇതുവരെ കേന്ദ്ര കമ്മറ്റിയില്‍ എത്തിയത്. വിവിധ സംസ്ഥാന കമ്മറ്റികള്‍ സമാഹരിച്ചതാണ് ഈ തുക.

ഡല്‍ഹിയില്‍ വെച്ച് നടന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ച് അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് വിവിധ സംസ്ഥാന ഭാരവാഹികളില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി.

അഖിലേന്ത്യ സെക്രട്ടറി അഭോയ് മുഖര്‍ജി, ജോയിന്റ് സെക്രട്ടറി പ്രീതിശേഖര്‍, കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹീം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top