കൊച്ചി: ഡിവൈഎഫ്‌ഐ വനിത നേതാവ് ദമ്പതികളെ അപമാനിച്ചുവെന്നും പ്രവര്‍ത്തകരെ കൊണ്ട് ആക്രമിപ്പിച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വിപി റജീന
മാധ്യമങ്ങളില്‍ വരുന്നത് ഏകപക്ഷീയമായ വര്‍ത്തകളാണ്.വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജാഥ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്യുകയായിരുന്ന താന്‍ സ്ത്രീകളുടെ സീറ്റില്‍ മൂന്ന് ആണുങ്ങള്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ ഒരാളോട് ഒന്ന് മാറി തരാനാണ് പറഞ്ഞിരുന്നത്.അത് ലേഡീസ് സീറ്റായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
മാധ്യമങ്ങള്‍ പറയുന്നത് പോലെ ദമ്പതികളായിരുന്നു യാത്ര ചെയ്തതെന്ന് പോലും തനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു.ആ സീറ്റില്‍ ഇരുന്ന മൂന്ന് പേരില്‍ കുട്ടികളാണെന്ന് പറയുന്നവര്‍ക്ക് പോലും15-20 വയസ്സ് വരുമെന്ന് ഓര്‍ക്കണമെന്ന് റജീന ചൂണ്ടിക്കാട്ടി.
സീറ്റില്‍ നിന്ന് എണീക്കാന്‍ വിസമ്മതിച്ച മുതിര്‍ന്നയാള്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്.ഉടന്‍ ഞാന്‍ കണ്ടക്ടറിനോട് വിവരം പറയുകയും കണ്ടക്ടര്‍ അയളോട് മാത്രം എണീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.മൂന്ന് പേരെയും എണിപ്പിക്കാന്‍ അവിടെ ആരും ശ്രമിച്ചിട്ടില്ല.
എന്നാല്‍ പ്രകോപിതനായ വ്യക്തി തൊട്ട് മുന്നിലെ സീറ്റിലെ സ്ത്രീയോട് അയാള്‍ ഇരുന്ന സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ ദമ്പതികളാണെന്ന കാര്യം പോലും മനസ്സിലാക്കിയത്.
ഞാന്‍ അപ്പോള്‍ ആ സ്ത്രീ ഇരുന്ന സീറ്റിലേക്ക് പേവാന്‍ ശ്രമിച്ചപ്പോള്‍ എന്നെ അയാള്‍ ബലമായി തടയുകയും ഭാര്യയെ കൊണ്ട് മര്‍ദ്ദിപ്പിക്കുകയുമായിരുന്നു.താന്‍ എണീറ്റ സീറ്റില്‍ ഒരു സ്ത്രീ ഇരുന്നാല്‍ മതിയല്ലോ അത് താനാവണമെന്നില്ലല്ലോ എന്ന് പറഞ്ഞാണ് എന്നെ തടഞ്ഞ് വച്ച് ഭാര്യയെ അവിടെ പിടിച്ച്ിരുത്തിയത്.
ഇത്രയും അപമാനകരമായ സംഭവം ഞാന്‍ നേരിടുന്ന ഘട്ടത്തില്‍ എന്നെ മൂവാറ്റുപുഴയില്‍ കാത്ത് നില്‍ക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിളിച്ച് എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അവരോട് കാര്യം പറയുകയും പൊലീസ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
മര്‍ദ്ദനമേറ്റ എനിക്ക് പരാതി കൊടുക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. മൂവാറ്റുപുഴക്കടുത്ത് കച്ചേരി താഴത്ത് എന്ന സ്ഥലത്ത് ബസ് എത്തിയപ്പോള്‍ അവിടെ സഖാക്കളും പൊലീസുമുണ്ടായിരുന്നു. ബസില്‍ നിന്ന് പ്രശ്‌നം ഉണ്ടാക്കിയ ആള്‍ വീണ്ടും സീനുണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ് അവിടെ തര്‍ക്കമുണ്ടായത്.അല്ലാതെ ദമ്പതികളെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന് റജീന വ്യക്തമാക്കി.
മുന്‍പ് ബസില്‍ യാത്ര ചെയ്തിരുന്ന ഒരു ആര്‍എസ്എസ് നേതാവ് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് ചോദ്യം ചെയ്ത സംഭവം സംഘര്‍ഷത്തില്‍ കലാശിച്ച അനുഭവത്തിന് പകരം വീട്ടാന്‍ ഒരു വിഭാഗം മനപൂര്‍വ്വം ഈ സംഭവത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
തൃശ്ശൂരില്‍ നിന്ന് എരുമേലിയിലേക്ക് പോകുകയായിരുന്ന ബസില്‍ യാത്രചെയ്തിരുന്ന കുടുംബം ഇരുന്നിരുന്ന സീറ്റ് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് പ്രശ്‌നമുണ്ടാക്കിയെന്നും ദമ്പതികളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നുമുള്ള വാര്‍ത്തയാണ് കോളിളക്കം സൃഷ്ടിച്ചിരുന്നത്.
പൊലീസ് പക്ഷപാതകരമായി പെരുമാറിയെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.