കോഴിക്കോട് : ഡി.വൈ.എഫ്.ഐ പ്രതിനിധി സമ്മേളനത്തില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ്.
പാലക്കാട്ട് നിന്ന് ആരെയും പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
എന്നാല്‍, പാലക്കാട് നിന്നുള്ള പി.രാജേഷിനോട് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. സി.പി.എം ഫ്രാക്ഷന്‍ തീരുമാനപ്രകാരം പ്രതിനിധിയായെത്തിയ രാജേഷിനെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വം ഇടപ്പെട്ട് വിലക്കിയത്. പിന്നീട് രാജേഷിന്റെ പരാതി പരിഗണിച്ച എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സി.പി.എം ഫ്രാക്ഷന്‍ രാജേഷിനെ പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി. ബിനീഷ് കോടിയേരിയെ സൗഹാര്‍ദ്ദ പ്രതിനിധി ആക്കേണ്ടെന്നാണ് തീരുമാനം.