ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കണം ; ഡിവൈഎഫ്ഐ

കോഴിക്കോട് : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്ഐ. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി നിലപാട് അപകടകരമാണ്. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ലെന്നും എം സ്വരാജ് വ്യക്തമാക്കി.

സാര്‍ത്ഥകമായ ചര്‍ച്ചയാണ് സമ്മേളനത്തില്‍ നടന്നതെന്നും, 11 വനിതകള്‍ അടക്കം 46 പേര്‍ ആറര മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയില്‍ പങ്കെടുത്തതായും സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തില്‍ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു.

കലാ സാംസ്‌ക്കാരിക രംഗത്ത് കൂടുതല്‍ സജീവമാകും. സുനില്‍ പി ഇളയിടത്തിനെതിരായ ആര്‍എസ്എസ് വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തിനെതിരായി എല്ലാവരും അണിനിരക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Top