ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ കുടുംബവാഴ്ചയ്ക്ക് മോശം സ്ഥാനമാണുള്ളതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
ഇന്ത്യന്‍ വ്യവസ്ഥയില്‍ കുടുംബവാഴ്ച ഒരു യാഥാര്‍ഥ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എസ്.വൈ ഖുറൈഷി എഴുതിയ ‘ലോകതന്ത്ര് കെ ഉത്സവ് കി അന്‍കഹി കഹാനി’ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന.
പലരും കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്നു. കുടുംബവാഴ്ചയും ജനാധിപത്യവും ഒരുമിച്ച് പോകില്ല. കാരണം വളരെ ലളിതമാണ്, അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഇക്കാര്യം പറയുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ മനസ്സിലില്ല. മാത്രമല്ല, താനിപ്പോള്‍ രാഷ്ട്രീയത്തിന് പുറത്താണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കാലിഫോര്‍ണിയയിലെ ബെര്‍ക്കലി സര്‍വകലാശാലയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു രാഹുല്‍ ഗാന്ധി കുടുംബവാഴ്ചയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയില്‍ കുടുംബവാഴ് ച ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ കുടുംബ മാഹാത്മ്യത്തേക്കാള്‍ വ്യക്തിയുടെ കഴിവിനായിരിക്കും ജനം പ്രാധാന്യം നല്‍കുകയെന്നുമാണ് രാഹുല്‍ പറഞ്ഞത്.