പറ്റിപ്പോയ വലിയ തെറ്റിന് കുടുംബത്തെ വേട്ടയാടിയതിൽ മനംനൊന്ത് ഒരു മറുപടി

harikumar

തിരുവനന്തപുരം: മന:പൂര്‍വ്വം അല്ലാതെ വൈകാരികമായി പറ്റിപ്പോയ വലിയ തെറ്റിന് സ്വന്തം ജീവന്‍ വിലയായി നല്‍കി ഡി.വൈ.എസ്.പി ഹരികുമാര്‍. ഡി.വൈ.എസ്.പി ചെയ്ത തെറ്റിനെ ന്യായീകരിക്കാത്ത അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്.

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ പിടിച്ചു കൊണ്ടുപോയി തല്ലിക്കൊന്ന സംഭവത്തില്‍ റൂറല്‍ എസ്.പിയെ ‘സംരക്ഷിച്ച’ അതേ ക്രൈംബ്രാഞ്ച് ഉന്നതനാണ് നേരിട്ട് ഡി.വൈ.എസ്.പി ഹരികുമാര്‍ പ്രതിയായ സനല്‍ കൊലക്കേസും അന്വേഷിക്കുന്നത്. മനപ്പൂര്‍വ്വം സനലിനെ കൊല്ലണമെന്ന ഉദ്യേശത്തോടെ ഡി.വൈ.എസ്.പി തള്ളിയിട്ടതായാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

hhhh

കരുതി കൂട്ടി നടത്തിയ കൊലപാതകമല്ലെന്നും അപകട മരണമാണെന്നുമുള്ള ഡി.വൈ.എസ്.പിയുടെ വാദത്തെ തളളിയാണ് മന:പൂര്‍വ്വമുള്ള കൊലക്കുറ്റമാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനക്ക് വരും മുന്‍പാണ് ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് എടുത്ത് ചാടി തയ്യാറാക്കിയതാണെന്ന അഭിപ്രായം പൊലീസില്‍ ഒരു വിഭാഗത്തിനുണ്ട്. ഇതാണ് മരണവഴി തിരഞ്ഞെടുക്കാന്‍ ഹരികുമാറിനെ പ്രേരിപ്പിച്ചതെന്നാണ് സഹപ്രവര്‍ത്തകരും കരുതുന്നത്.

സനലിന്റെ മരണവാര്‍ത്ത പുറത്തായതോടെ ഡി.വൈ.എസ്.പിയെ മാത്രമല്ല അദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും കുടുംബത്തെ വരെ ബാധിക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും ഹരികുമാറിനെ തളര്‍ത്തിയിരിക്കാമെന്ന് സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

ഒരു പൊലീസ് ഓഫീസര്‍ എന്ന രീതിയില്‍ ഹരികുമാര്‍ സര്‍വ്വീസില്‍ സമ്പാദിച്ച ശത്രുതയത്രയും അവസരം വന്നപ്പോള്‍ എതിരാളികളും ശരിക്കും ഉപയോഗപ്പെടുത്തിയത്രെ. നിറം പിടിപ്പിച്ച കഥകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന സംശയവും സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു. നെയാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ തിരുവനന്തപുരം കല്ലമ്പലത്തെ വെയിലൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

hhh

ഹരികുമാറിനായി നാടു മുഴുവന്‍ അരിച്ചു പെറുക്കുകയാണെന്ന് അവകാശപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഗുരുതര വീഴ്ച കൂടിയാണ് ഈ തൂങ്ങിമരണം. ഈ മാസം ഏഴിന് സുഹൃത്ത് കെ.ബിനുവിന്റെ വീട്ടിനു മുന്നിലായിരുന്നു സനലിന്റെ മരണത്തിന് കാരണമായ സംഭവം അരങ്ങേറിയത്. ഹരികുമാര്‍ പുറത്തിറങ്ങിയപ്പോള്‍ രാത്രി തന്റെ കാറിനു മുന്നില്‍ മറ്റൊരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് രോഷാകുലനാവുകയായിരുന്നു.

സമീപത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാര്‍. സനലും ഡി.വൈ.എസ്.പിയും തമ്മില്‍ നടന്ന വാക്കേറ്റത്തിനൊടുവില്‍ ഹരികുമാര്‍ സനലിനെ തള്ളുകയായിരുന്നു. അതിവേഗത്തില്‍ വന്ന മറ്റൊരു കാറിനു മുന്നില്‍ വീണ സനലിനെ ഇടിച്ച് തെറിപ്പിച്ച് വാഹനം മുന്നോട്ട് പോയി.

ഗുരുതരാവസ്ഥയിലായ സനലിനെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top