e ahamed death; kerala mp’s protest against central govt

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും പ്രതിഷേധം.

പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ കേരളാ എം.പിമാര്‍ വായ്മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്.

പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പങ്കെടുത്തു.

വിഷയം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇ. അഹമ്മദിനെ അനാദരിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണമാണ് നടക്കേണ്ടതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഖാര്‍ഗെ വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു.

കൂടാതെ എം.പിമാരെ അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ പ്രതിഷേധിച്ചു.

Top