കണ്ണൂര്‍: മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച സര്‍വകക്ഷി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല. വെള്ളിയാഴ്ച കണ്ണൂരിലാണ് സംസ്‌കാരം നടക്കുന്നത്. ഇതിന് ശേഷം അനുശോചന യോഗവും ചേരുമെന്നും അറിയിച്ചു.