ബ്രിട്ടീഷ് സൈക്കിള്‍ നിര്‍മാതാക്കളായ ഹമ്മിങ് ബേഡിന്റെ ഇ ബൈക്കുകള്‍ വിപണിയില്‍ എത്തി. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞതും മടക്കിവയ്ക്കാവുന്നതുമായ ബൈക്കുകളാണ് ഇവ എന്നതാണ് ഈ ഇ-ബൈക്കുകളുടെ പ്രത്യേകത.
നഗരങ്ങളിലെ ഉപയോഗത്തിന് യോജ്യമാം വിധം രൂപകല്‍പ്പന ചെയ്ത ഹമ്മിങ്‌ബേഡ് ഇലക്ട്രിക് എന്ന ഇ ബൈക്കിന് 250 വാട്ട്‌സ് മോട്ടോറാണ് ഉപയോഗിക്കുന്നത്. 10.3 കിലോ ഗ്രാം ഭാരമുള്ള ഇ ബൈക്കുകള്‍ക്ക് ഒറ്റ ചാര്‍ജിങ്ങില്‍ മുപ്പതിലേറെ കിലോമീറ്റര്‍ സഞ്ചരിക്കാനാവും.
ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ സമയം മതി എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 160 വാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയിലെ ഊര്‍ജം ഉപയോഗിച്ചാണ് മോട്ടോറിന്റെ പ്രവര്‍ത്തനം. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വരെ വേഗമെടുക്കാന്‍ ഈ ബൈക്കിനു കഴിയും.