തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യാനത്തിലെ തണ്ടപ്പേര്‍ പരിശോധനയ്ക്ക് ശേഷം കൈയേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഉദ്യാനത്തിലെ കൈയേറ്റ, പട്ടയ ഭൂമിയില്‍ വ്യക്തത വരുത്തുന്നതിന് സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വേ നടപടികളില്‍ കുടിയേറ്റക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഉദ്യാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എം.എം.മണി, കെ.രാജു എന്നിവരാണ് മന്ത്രിതല സംഘ പ്രതിനിധികള്‍.